ഗെയിം കളിക്കുന്നതിനിടെ നടന്ന തർക്കം; ഒമ്പതാം ക്ലാസുകാരനെ ഏഴാം ക്ലാസുകാരൻ കുത്തി കൊലപ്പെടുത്തി; വയറ്റിൽ ആഴത്തിൽ മുറിവ്; നിലവിളി കേട്ട് അമ്മ ഓടിയെത്തിയപ്പോൾ കണ്ടത്!

Update: 2025-05-13 14:12 GMT

ബംഗളൂരു: ഗെയിം കളിക്കിടെ നടന്ന തർക്കത്തിന്റെ പേരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഒമ്പതാം ക്ലാസുകാരനെ അതിദാരുണമായി കുത്തികൊലപ്പെടുത്തി. ഹുബ്ബള്ളി നഗരത്തിലെ ഗുരുസിദ്ധേശ്വര നഗറിലാണ് ​സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് കൊല്ലപ്പെട്ടത്. ഏഴാം ക്ലാസുകാരനെ കസ്റ്റഡിയിൽ എടുത്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചതായി പോലീസ് കമീഷണർ എൻ. ശശികുമാർ വ്യക്തമാക്കി.

‘കുട്ടികൾ തമ്മിലുണ്ടായ നിസാരമായ വഴക്കാണ് മരണത്തിലെത്തിച്ചത്. പ്രതിയും ഇരയും അയൽവാസികളാണ്. തിങ്കളാഴ്ച രാത്രി കളിക്കിടെയുണ്ടായ നിസ്സാരമായ തർക്കത്തിന് പിന്നാലെ പ്രതി വീട്ടിൽ നിന്ന് കത്തി കൊണ്ടുവന്ന് ചേതന്റെ വയറ്റിൽ ആഞ്ഞ് കുത്തുകയായിരുന്നു.

ചേതൻ കുഴഞ്ഞുവീണതിനെത്തുടർന്ന് അവരോടൊപ്പം കളിച്ചുകൊണ്ടിരുന്ന മറ്റ് കുട്ടികൾ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് പ്രതിയുടെ അമ്മ ഓടിയെത്തി ചേതനെ ഹുബ്ബള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും വേനൽക്കാല അവധിക്കാലത്ത് മറ്റ് കുട്ടികളോടൊപ്പം പതിവായി കളിക്കാറുണ്ടായിരുന്നുവെന്നും ഇരുവരുടേയും രക്ഷിതാക്കൾ പോലീസിനോട് വ്യക്തമാക്കി.

Tags:    

Similar News