പാളത്തില്‍ മണ്ണടിഞ്ഞു; മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്ക് തീവണ്ടികള്‍ പാളം തെറ്റി അപകടം
മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്ക് തീവണ്ടികള്‍ പാളം തെറ്റി അപകടം
Update: 2024-09-16 12:54 GMT
മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്ക് തീവണ്ടികള്‍ പാളം തെറ്റി അപകടംന്യൂഡല്‍ഹി: മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്ക് തീവണ്ടികള്‍ പാളം തെറ്റി. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഇറ്റാര്‍സിക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. മിസറോഡ് സ്റ്റേഷനും മണ്ഡിദീപ് സ്റ്റേഷനും ഇടയില്‍ വെച്ചായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലാണ് മറ്റൊരു അപകടം നടന്നത്. ചുര്‍കില്‍ നിന്നും ചോപാനിലേക്ക് പോകുകയായിരുന്ന തീവണ്ടിയുടെ എഞ്ചിനും ഒരു ബോഗിയുമാണ് അപകടത്തില്‍ പെട്ടത്. പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് അപകടം. രണ്ടിടത്തും ആളപായമില്ല. തീവണ്ടികള്‍ തിരിച്ച് പാളത്തില്‍ കയറ്റാനുള്ള നടപടികള്‍ തുടങ്ങിയെന്ന് റെയില്‍വെ അറിയിച്ചു.