പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് ദാരുണാന്ത്യം; ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ; സംഭവം ഉത്തർപ്രദേശിൽ

Update: 2024-10-02 06:46 GMT

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശിൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ മരിച്ചതായി വിവരങ്ങൾ. ബ​ദ​യ്യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം നടന്നത്. ഷാ​പു​ർ ഗ്രാ​മ​ത്തി​ലെ പ്ര​ഭു ദ​യാ​ൽ എ​ന്ന 50 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്.

മു​ഹ​മ്മ​ദി റേ​ഞ്ചി​ലാ​ണ് ബ​ദ​യ്യ ഗ്രാ​മം ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം ഉള്ളത്. ഗ്രാ​മ​ത്തി​ലെ കരിമ്പിൻ തോ​ട്ട​ത്തി​ൽ വ​ച്ചാ​ണ് പ്ര​ഭു​വി​നെ പു​ലി അക്രമണത്തിനിരയാക്കിയത്.

പ്ര​ദേ​ശ​ത്ത് അല്ലെങ്കിലും വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം രൂക്ഷമാണെന്ന് നാട്ടുകാരും പറയുന്നു. സംഭവത്തിൽ നാട്ടുകാരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ക​ഴി​ഞ്ഞ മാ​സം മു​ഡ അ​സി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​ൻ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

പു​ലി​യെ പി​ടി​കൂ​ടാ​ൻ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അറിയിച്ചിട്ടുണ്ട്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നാട്ടുകാർക്ക് ഇതിനോടകം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News