മധ്യപ്രദേശിലെ ആയുധ നിർമാണ ഫാക്ടറിയിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം; അപകടം സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന പ്രവർത്തനങ്ങൾക്കിടെ

Update: 2024-10-22 09:50 GMT

ഭോപ്പാൽ: ആയുധ നിർമാണ ഫാക്ടറിയിൽ വൻ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. അപകടത്തിൽ പത്തിലധിരം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഖമറിയയിലെ സെൻട്രൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓർഡ്നൻസ് ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആയുധ നിർമാണ കേന്ദ്രമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇവിടെ ബോംബുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിർമിക്കുന്നുണ്ട്. സ്ഥാപനത്തിലുള്ള ജീവനക്കാർക്കാണ് പരിക്ക് പറ്റിയത്.

അപകടത്തിൽ മൂന്ന് പേരുടെ നില വളരെ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരിക്കേറ്റവരെ ഉടനെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാക്ടറിയുടെ എഫ്-6 സെക്ഷനിലുള്ള ബിൽഡിങ് 200ലാണ് അപകടം നടന്നത്. ബോംബുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന പ്രവർത്തനങ്ങൾക്കിടെ ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവർത്തനം തകരാറിലായതാണ് അപകടം നടക്കാൻ കാരണം.

തുടർന്ന് വലിയ സ്ഫോടനമുണ്ടായി. ഫാക്ടറിയുടെ അഞ്ച് കിലോമീറ്റ‍ർ അകലെ വരെ സ്ഫോടനത്തിന്റെ വലിയ ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News