മത്സരിക്കാന്‍ പാല്‍ഘര്‍ സീറ്റ് നല്‍കിയില്ല; പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി; ശിവസേന ഷിന്‍ഡേ വിഭാഗം എംഎല്‍എ ഉദ്ധവ് താക്കറെ ക്യാംപില്‍
ശിവസേന ഷിന്‍ഡേ വിഭാഗം എംഎല്‍എ ഉദ്ധവ് താക്കറെ ക്യാംപില്‍
മുംബൈ: മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാതിരുന്നതോടെ ഷിന്‍ഡെ പക്ഷക്കാരനായ എം.എല്‍.എ ഉദ്ദവ് താക്കറെ പാളയത്തിലെത്തി. പല്‍ഗാര്‍ എല്‍.എല്‍.എ ആയിരുന്ന ശ്രീനിവാസ് വംഗയാണ് ഷിന്‍ഡെ വിഭാഗത്തെ കൈവിട്ട് മറുകണ്ടം ചാടിയത്. പാല്‍ഘര്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ ശ്രീനിവാസ് വംഗയെ കാണാതായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയി. ഇതിനിടെ ശ്രീനിവാസ് ഉദ്ദവ് താക്കറയെ സന്ദര്‍ശിച്ചതായും നേരത്തെ കൂറുമാറിയതില്‍ ഉദ്ദവിനോട് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശിവസേനയെ പിളര്‍ത്തി ഷിന്‍ഡെ വിഭാഗം എന്‍.ഡി.എ യുടെ ഭാഗമായപ്പോള്‍ ആദ്യം ഷിന്‍ഡെ പക്ഷത്തെത്തിയ എം.എല്‍.എയാണ് ശ്രീനിവാസ്.
താന്‍ ദൈവത്തെ പോലെ ആരാധിച്ചിരുന്ന ഉദ്ദവ് താക്കറെയെ വിട്ടാണ് ഷിന്ദേപക്ഷത്തേക്ക് അന്ന് ചേര്‍ന്നതെന്നും, എന്നാല്‍ താന്നെയിപ്പോള്‍ ചതിച്ചെന്നും വീട്ടില്‍ നിന്ന് പോവുന്നതിന് മുമ്പെ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്ലാ സിറ്റിങ് എം.എല്‍.എമാര്‍ക്കും അതേ മണ്ഡലം നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഷിന്‍ഡെ ക്ഷത്തേക്ക് ചേര്‍ന്ന മുന്‍ എം.പി രാജേന്ദ്ര ഗാവിതിന് തന്റെ പാല്‍ഘര്‍ മണ്ഡലം നല്‍കിയെന്നും ശ്രീനിവാസ് പറഞ്ഞു.