ലക്ഷദ്വീപില്‍ പഞ്ചായത്ത് തിരെഞ്ഞെടുപ്പ് നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; നടപടിക്രമ വിവരങ്ങള്‍ കൈമാറാന്‍ ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം

ലക്ഷദ്വീപില്‍ പഞ്ചായത്ത് തിരെഞ്ഞെടുപ്പ് നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Update: 2024-11-13 12:25 GMT

കവരത്തി: ലക്ഷദ്വീപില്‍ പഞ്ചായത്ത് തിരെഞ്ഞെടുപ്പ് നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 21 ദിവസത്തിനകം ഇതു സംബന്ധിച്ച നടപടിക്രമ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.




 


2022 ഡിസംബറിലാണ് ലക്ഷദ്വീപിലെ പഞ്ചായത്ത് ഭരണ സമിതികള്‍ പിരിച്ച് വിട്ടത് . പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ലക്ഷദ്വീപ് ഘടകം മുന്‍ അദ്ധ്യക്ഷന്‍ മഹദാ ഹുസൈന്‍ നല്‍കിയ പരാതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പ് സെക്രട്ടറിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 21 ദിവസത്തിനകം അറിയിക്കണമെന്നും പറയുന്നു.

പഞ്ചായത്ത് ഭരണ സമിതികള്‍ പിരിച്ച് വിട്ടതിനെ തുടര്‍ന്ന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ദ്വീപില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. ഈ പശ്ചാതലത്തിലാണ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ലക്ഷ ദ്വീപില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്

Tags:    

Similar News