ഒരു മാസത്തിനിടെ തക്കാളിയുടെ വില 22 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം; അനുകൂലമായ കാലാവസ്ഥ ഇപ്പോള്‍ ഉള്ളതിനാല്‍ തക്കാളി വിതരണ ശൃംഖല സുഗമമായി പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാര്‍

Update: 2024-11-17 13:33 GMT

ന്യൂഡല്‍ഹി: മെച്ചപ്പെട്ട ലഭ്യത കാരണം തക്കാളി ചില്ലറ വില്‍പ്പന വില ഒരു മാസത്തിനിടെ 22 ശതമാനത്തിലധികം ഇടിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയിലെ മൊത്തവിപണയില്‍ 50 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായിരിക്കുന്നതെന്നും ഉപഭോക്തൃകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

നവംബര്‍ 14 വരെയുള്ള കണക്കനുസരിച്ച്, തക്കാളിയുടെ ശരാശരി ചില്ലറ വില കിലോഗ്രാമിന് 52.35 രൂപയായിരുന്നു. ഒക്ടോബര്‍ 14-ന് കിലോയ്ക്ക് 67.50 രൂപ ഉണ്ടായിരുന്നതില്‍ നിന്നാണ് ഈ കുറവുണ്ടായിരിക്കുന്നത്. അനുകൂലമായ കാലാവസ്ഥ ഇപ്പോള്‍ ഉള്ളതിനാല്‍ തക്കാളി വിതരണ ശൃംഖല സുഗമമായി പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു.

Tags:    

Similar News