ചുഴലിക്കാറ്റിനെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം

Update: 2024-11-30 17:52 GMT

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വ്യാസര്‍പാടി റെയില്‍വേ പാലത്തിന് സമീപം കൂവം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ചില എക്‌സ്പ്രസ് ട്രെയിനുകളുടെ പുറപ്പെടല്‍ പോയിന്റുകളും മാറ്റിയിട്ടുണ്ട്.

ചെന്നൈ സെന്‍ട്രല്‍ മംഗളൂരു എക്‌സ്പ്രസ് രാത്രി 9:15-ന് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും.

ചെന്നൈ കോയമ്പത്തൂര്‍ ചേരന്‍ എക്‌സ്പ്രസ് ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 10:30-ന് പുറപ്പെടും.

ചെന്നൈ ബാംഗ്ലൂര്‍ എക്‌സ്പ്രസ് ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 11:30ന് പുറപ്പെടും.

ചെന്നൈ ഈറോഡ് ഏര്‍ക്കാട് എക്‌സ്പ്രസ് ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 12:30 ന് പുറപ്പെടും.

കോയമ്പത്തൂര്‍-ചെന്നൈ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ആവഡി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തും.

തിരിച്ച് ആവഡി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകും.

Tags:    

Similar News