കാലുമാറി ശസ്ത്രക്രിയ; ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും ഇട്ട പിഴ ശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീംകോടതി

കാലുമാറി ശസ്ത്രക്രിയ; ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും ഇട്ട പിഴ ശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീംകോടതി

Update: 2024-12-06 01:38 GMT

ന്യൂഡല്‍ഹി: കാലുമാറി ശസ്ത്രക്രിയ ചെയ്തതിന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും ഇട്ട പിഴ ശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീംകോടതി. വലതു കാലില്‍ ചെയ്യേണ്ട ശസ്ത്രക്രിയ ഇടതുകാലില്‍ ചെയ്തതിനുള്ള പിഴശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഡോക്ടര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. വീട്ടില്‍ തെന്നിവീണതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തിച്ച രവി റായ് എന്നയാള്‍ക്കാണ് 2016ല്‍ കാലു മാറി ശസ്ത്രക്രിയ ചെയ്തത്.

ഇതിന് 1.10 കോടി രൂപ പിഴയായി നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിച്ചിരുന്നു. 90 ലക്ഷം രൂപ ആശുപത്രിയും 10 ലക്ഷം രൂപ വീതം ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍മാരും നല്‍കണമെന്നായിരുന്നു വിധിച്ചത്. അതിനെതിരെ ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. രാഹുല്‍ കാക്രന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇടതുകാലിലും പരുക്കുണ്ടായിരുന്നതിന്റെയും രോഗി നല്‍കിയ വാക്കാല്‍ സമ്മതത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു വാദം.

എന്നാല്‍, എക്‌സ്‌റേ, മറ്റു സ്‌കാന്‍ പരിശോധനകള്‍ തുടങ്ങിയവ എടുത്തതു വലതുകാലില്‍ ആയിരുന്നുവെന്നു കണ്ടെത്തിയ കമ്മിഷന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കും സംഭവിച്ചതു ഗുരുതര പിഴവാണെന്നു വിലയിരുത്തുകയായിരുന്നു.

Tags:    

Similar News