രാജ്യം ഡോക്ടര്‍മാരുടെ അപര്യാപ്തത നേരിടുമ്പോള്‍ മെഡിക്കല്‍സീറ്റ് പാഴാക്കാനാവില്ലെന്ന് സുപ്രീംകോടതി; നീറ്റ് യുജി പ്രവേശന നടപടികള്‍ സുപ്രീംകോടതി ഡിസംബര്‍ 30 വരെ നീട്ടി

Update: 2024-12-21 08:47 GMT

ന്യൂഡല്‍ഹി: അഞ്ച് റൗണ്ട് കൗണ്‍സലിങ് കഴിഞ്ഞിട്ടും മെഡിക്കല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നീറ്റ് യു.ജി. പ്രവേശനനടപടികള്‍ സുപ്രീംകോടതി ഡിസംബര്‍ 30 വരെ നീട്ടി. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഒറ്റത്തവണത്തേക്ക് സമയം നീട്ടിനല്‍കണമെന്ന ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

രാജ്യം ഡോക്ടര്‍മാരുടെ അപര്യാപ്തത നേരിടുമ്പോള്‍ മെഡിക്കല്‍സീറ്റ് പാഴാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അതിനാല്‍ പ്രത്യേകമായി ഒരു കൗണ്‍സലിങ് കൂടി നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഒരു കോളേജും സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തരുതെന്നും സംസ്ഥാന അതോറിറ്റികള്‍ വഴി മാത്രമായിരിക്കണം നടപടിക്രമങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി. വെയിറ്റിങ് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളെ മാത്രമേ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശിപ്പിക്കാവൂ.

Tags:    

Similar News