ജമ്മുകശ്മീരില്‍ ഈവര്‍ഷം സൈന്യം വധിച്ചത് 75 ഭീകരരെ; 60 ശതമാനവും പാകിസ്ഥാനികള്‍; ഓരോ അഞ്ച് ദിവസം കൂടുമ്പോഴും സുരക്ഷാസേന ഒരു ഭീകരനെ വധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ജമ്മുകശ്മീരില്‍ ഈവര്‍ഷം സൈന്യം വധിച്ചത് 75 ഭീകരരെ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 75 ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഭീകരരില്‍ 60 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേന വധിച്ച 75 പേരില്‍ ഭൂരിഭാഗവും വിദേശ ഭീകരരായിരുന്നുവെന്നും ഓരോ അഞ്ച് ദിവസത്തിലും ഒരു ഭീകരനെ സുരക്ഷാ സേന ഇല്ലാതാക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 17 ഭീകരരെ സുരക്ഷാ സേന വധിച്ചു. കൂടാതെ, ഉള്‍പ്രദേശങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ 26 ഭീകരരെയാണ് വധിച്ചത്. ജമ്മു, ഉധംപൂര്‍, കത്വ, ദോഡ, രജൗരി ജില്ലകളില്‍ നടന്ന ഏറ്റുമുട്ടലുകളിലാണ് ഇവരെ വധിച്ചത്. ബാരാമുള്ള, ബന്ദിപ്പോര, കുപ്വാര, കുല്‍ഗാം ജില്ലകളിലുള്ള വിദേശ ഭീകരരെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. ബാരാമുള്ളയില്‍ മാത്രം ഒമ്പത് ഏറ്റുമുട്ടലുകളിലായി 14 പ്രാദേശിക ഇതര ഭീകരരെയാണ് വധിച്ചത്.
ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഭീകരരുടെ സാന്നിധ്യത്തില്‍ ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നൃത്. ഈ മേഖലകളില്‍ പാകിസ്ഥാന്‍ ഭീകരര്‍ സജീവമാണെന്നും പ്രാദേശിക ഭീകരസംഘം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞെന്നും ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2024ല്‍ ജമ്മു കശ്മീരിലുടനീളം 60 ഭീകരാക്രമണങ്ങളിലായി 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടെ 122 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഭീകരരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പാകിസ്താന്‍ ഭീകരര്‍ മേഖലയില്‍ സജീവമാണെന്നും അതേസമയം പ്രാദേശിക ഭീകര സംഘങ്ങളെ തുടച്ചുനീക്കുന്നതില്‍ സൈന്യം വിജയിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.