തിരകള്‍ കണ്ട് കടല്‍ക്കാറ്റ് ആസ്വദിക്കാന്‍ രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം; കടലില്‍ 133 അടി ഉയരത്തില്‍ ചില്ലുപാലം; 77 മീറ്റര്‍ നീളം, 10 മീറ്റര്‍ വീതി; കന്യാകുമാരിയിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ മിഴിവേകും

തിരകള്‍ കണ്ട് കടല്‍ക്കാറ്റ് ആസ്വദിക്കാന്‍ രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം;

Update: 2024-12-31 13:37 GMT

ചെന്നൈ: കന്യാകുമാരി വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മധ്യേ രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം ഉയര്‍ന്നു. ത്രിവേണി സംഗമമഭൂമിയില്‍ തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ.സ്റ്റാലിന് പാലം നാടിന് സമര്‍പ്പിച്ചു. 77 മീറ്റര്‍ ദൂരമുള്ള പാലത്തിന് 10 മീറ്റര്‍ വീതിയും 133 അടി ഉയരവുമാണുള്ളത്. 37 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കണ്ണാടിപ്പാലം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയതതോടെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു.

സുതാര്യമായ ഗ്ലാസ് പ്രതലം ഉള്‍ക്കൊള്ളുന്ന പാലം അതുല്യമായ ദൃശ്യാനുഭവം നല്‍കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടലിന്റെ അതിമനോഹരമായ കാഴ്ച സന്ദര്‍ശകര്‍ക്ക് പാലത്തില്‍നിന്ന് കിട്ടും. തിരുക്കുറളിന്റെ രചയിതാവ് തിരുവള്ളുവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് 37 കോടി രൂപ ചെലവിലാണ് തമിഴ്നാട് സര്‍ക്കാര്‍ പാലം നിര്‍മിച്ചത്. കടലിന്റെയും ചുറ്റുമുള്ള ഭൂപ്രകൃതിയും ആസ്വദിക്കുന്നതിനൊപ്പം രണ്ട് സ്മാരകങ്ങള്‍ക്കിടയില്‍ കൂടുതല്‍ മനോഹരവുമായ ഒരു റൂട്ടും ഇത് പ്രദാനം ചെയ്യുന്നുണ്ട്.

നേരത്തെ, കന്യാകുമാരി ബോട്ട് ജെട്ടിയില്‍ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്കും തുടര്‍ന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്കും യാത്ര ചെയ്യാന്‍ വിനോദസഞ്ചാരികള്‍ക്ക് ഫെറി സര്‍വീസ് ആശ്രയിക്കേണ്ടി വന്നിരുന്നു. കണ്ണാടി പാലത്തിന്റെ ഉദ്ഘാടനത്തോടെ, സന്ദര്‍ശകര്‍ക്ക് രണ്ട് സ്മാരകങ്ങള്‍ക്കിടയില്‍ ആസ്വദിച്ച് നടക്കാന്‍ കഴിയും. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ തിരുവള്ളുവര്‍ പ്രതിമയിലേക്കുള്ള ബോട്ട് സര്‍വീസ് മുടങ്ങുന്നതിനാലാണ് പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്ന ചില്ലുപാലം സന്ദര്‍ശകര്‍ക്ക് കടലിന്റെ അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്ന കന്യാകുമാരിയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ് ഗ്ലാസ് പാലം. കന്യാകുമാരിയിലെ വിനോദസഞ്ചാര കേന്ദ്രമായി പാലം മാറുമെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇവി വേലു പറഞ്ഞിരുന്നു.

കടലിന്റെ നീലിമയും പതഞ്ഞ് നുരയുന്ന തിരകളും 133 അടി ഉയരത്തില്‍ നിന്ന് ഇനിമുതല്‍ കാണാനാകും. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയെയും ബന്ധിപ്പിക്കുന്ന പാലം സഞ്ചാരികള്‍ക്ക് നേട്ടമാകും. കടലായതിനാല്‍ സുരക്ഷ കണക്കിലെടുത്ത് ഒരു വില്ലിന് സമാനമായ കമാനം പോലെയാണ് പാലം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഉപ്പുവെള്ളത്തെ ചെറുക്കുന്ന തരത്തിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശക്തമായ കടല്‍ക്കാറ്റ്, ഉപ്പുവെള്ളം എന്നീ പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ ചില്ലുപാലത്തിനാകും. 77 മീറ്റര്‍ നീളവും 10 മിനിറ്റ് വീതിയുമുള്ള പാലം അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്.

സുതാര്യമായ ഗ്ലാസ് പ്രതലം ഉള്‍ക്കൊള്ളുന്ന പാലം അതുല്യമായ ദൃശ്യാനുഭവം നല്‍കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തിരുക്കുറളിന്റെ രചയിതാവ് തിരുവള്ളുവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ത്രിവേണി സംഗമ ഭൂമിയില്‍ സര്‍ക്കാര്‍ പാലം നിര്‍മിച്ചത്. ഇതോടെ സഞ്ചാരികള്‍ എത്തുന്ന രണ്ട് കേന്ദ്രങ്ങളിലേക്കും വേഗത്തില്‍ സുരക്ഷയോടെ സഞ്ചരിക്കാനാകും. പൂമ്പുഹാര്‍ ഷിപ്പിങ് കോര്‍പറേഷനാണ് കന്യാകുമാരി ബോട്ട് ജെട്ടിയില്‍ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്കും തുടര്‍ന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്കും സര്‍വീസ് നടത്തിയിരുന്നത്.

Tags:    

Similar News