അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ഗുരുതരാവസ്ഥയില്‍

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ഗുരുതരാവസ്ഥയില്‍

Update: 2025-02-04 16:51 GMT

ലക്‌നൗ: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

85 കാരനായ മഹന്ത് സത്യേന്ദ്ര ദാസിനെ കഴിഞ്ഞ ദിവസമാണ് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ന്യൂറോളജി വാര്‍ഡിലെ ഹൈ ഡിപന്‍ഡന്‍സി യൂണിറ്റിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒമ്പത് മാസം മുമ്പാണ് രാമജന്മഭൂമി ക്ഷേത്രത്തിലെ ചുമതല ഏറ്റെടുത്തത്.

Similar News