സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല; പതിവ് ചികില്‍സയുടെ ഭാഗമെന്ന് ആശുപത്രി

Update: 2026-01-06 07:02 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ന്യൂഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരമാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ പരിശോധനയുടെ ഭാഗമായുള്ള ചികില്‍സ മാത്രമാണെന്നും, അവര്‍ക്ക് വിട്ടുമാറാത്ത ചുമയുടെ പ്രശ്നമുണ്ടെന്നും ആശുപത്രി അറിയിച്ചു. ഡല്‍ഹിയിലെ വായുമലിനീകരണം കണക്കിലെടുത്ത് കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്കായി എത്താറുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

Similar News