ഭര്‍തൃമാതാവിനെ കൊല്ലാന്‍ മരുന്നു നല്‍കണമെന്ന് ഡോക്ടര്‍ക്ക് യുവതിയുടെ സന്ദേശം; കേസെടുത്ത് പോലിസ്
ഭര്‍തൃമാതാവിനെ കൊല്ലാന്‍ മരുന്നു നല്‍കണമെന്ന് ഡോക്ടര്‍ക്ക് യുവതിയുടെ സന്ദേശം; കേസെടുത്ത് പോലിസ്
ബെംഗളൂരു: ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ മരുന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ക്കു സമൂഹമാധ്യമത്തിലൂടെ നിരന്തരം സന്ദേശം അയച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സഹാനയെന്നു പരിചയപ്പെടുത്തിയ യുവതി ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടര്‍ സുനില്‍ കുമാറിനാണു വിചിത്ര ആവശ്യമുന്നയിച്ചു സമൂഹമാധ്യമത്തിലൂടെ പല തവണ സന്ദേശമയച്ചത്. യുവതിക്കായി പോലിസ് തിരച്ചില്‍ തുടങ്ങി.
ഡോക്ടര്‍മാരുടെ ജോലി ജീവന്‍ രക്ഷിക്കുകയാണെന്നും ജീവനെടുക്കുകയല്ലെന്നും സുനില്‍ വ്യക്തമാക്കിയെങ്കിലും ഭര്‍തൃമാതാവ് പതിവായി അപമാനിക്കുകയാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. അതോടെ, സുനില്‍ ഹെബ്ബി പൊലീസിനെ സമീപിക്കുക ആയിരുന്നു.
സന്ദേശം അയച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ സജീവമായ സുനില്‍ ആരോഗ്യ, സാമൂഹിക വിഷയങ്ങളില്‍ വിഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.