ദാമ്പത്യ പ്രശ്‌നങ്ങള്‍ ഒന്നിച്ചിരുന്ന് പരിഹരിക്കൂ; ഒമറിന്റെ വിവാഹ മോചന ഹര്‍ജിയില്‍ സുപ്രീംകോടതി

ദാമ്പത്യ പ്രശ്‌നങ്ങള്‍ ഒന്നിച്ചിരുന്ന് പരിഹരിക്കൂ; ഒമറിന്റെ വിവാഹ മോചന ഹര്‍ജിയില്‍ സുപ്രീംകോടതി

Update: 2025-04-17 03:13 GMT

ന്യൂഡല്‍ഹി: ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഭാര്യ പായല്‍ അബ്ദുള്ളയും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങള്‍ ഒന്നിച്ചിരുന്ന് പരിഹരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. വിവാഹമോചനം ആവശ്യപ്പെട്ട് ഒമര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസുമാരായ സുധാംശു ധൂലിയ, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇരുവരും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഒരുമിച്ചിരുന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ശ്രമങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. കേസ് പരിഗണിക്കുന്നത് മേയ് ഏഴിലേക്ക് മാറ്റി.

2023 ഡിസംബര്‍ 12-ന് ഡല്‍ഹി ഹൈക്കോടതി ഒമറിന്റെ വിവാഹമോചന ഹര്‍ജി തള്ളിയിരുന്നു. അദ്ദേഹത്തിന്റെ അപ്പീലില്‍ ഒരു കഴമ്പുമില്ലെന്ന് പറഞ്ഞ കോടതി ഒമറിന് വിവാഹമോചനം നല്‍കാതിരുന്ന 2016-ലെ കുടുംബ കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.

Tags:    

Similar News