നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ പിടികൂടാന്‍ ശ്രമം; പൊലീസിനു നേരേ വെടിയുതിര്‍ത്തു; പ്രതിയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ

പ്രതിയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ

Update: 2025-06-01 06:01 GMT

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഏറ്റുമുട്ടല്‍. പൊലീസിന് നേരെ വെടിയുതിര്‍ത്ത പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി വനിതാ സബ് ഇന്‍സ്‌പെക്ടര്‍ സക്കീന ഖാന്‍. പ്രതി കമല്‍ കിഷോറിനെയാണ് സബ് ഇന്‍സ്‌പെക്ടര്‍ വെടിവച്ചു കീഴ്‌പ്പെടുത്തിയത്. മടേയ്ഗാഞ്ച് ഏരിയയില്‍ മേയ് 28നാണ് സംഭവം.

പ്രദേശത്ത് പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടതോടെ പ്രതി ഇവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ച് നടത്തിയ ആക്രമണത്തില്‍, എസ്‌ഐ സക്കീന ഖാന്‍ വച്ച വെടിയില്‍ കിഷോറിന് പരുക്കേല്‍ക്കുകയായിരുന്നു.

പരുക്കേറ്റ പ്രതി കമാല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് സാക്കിന ഖാന്‍ കൗണ്‍സലിങ് നല്‍കിയിരുന്നു. കമല്‍ കിഷോറിനെതിരെ നിരവധി ക്രമിനില്‍ കേസുകള്‍ മുന്‍പ് റജിസ്റ്റര്‍ ചെയ്തതായി ഡിസിപി പറഞ്ഞു.

Similar News