കശ്മീര്‍ താഴ്വരയിലെ ചെനാബ് പാലം ഉദ്ഘാടനം ഇന്ന്; എന്‍ജിനീയറിങ് വിസ്മയങ്ങള്‍ നിറയുന്ന റെയില്‍പാത യാത്രക്കാര്‍ക്കായി ഇന്ന് തുറക്കും

ചെനാബ് പാലം ഉദ്ഘാടനം ഇന്ന്

Update: 2025-06-06 01:52 GMT

ശ്രീനഗര്‍: ആകാശപ്പൊക്കങ്ങളിലെ സ്വപ്നം യാഥാര്‍ഥ്യമാക്കി കശ്മീര്‍ താഴ്വര ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ഇന്നു റെയില്‍വേ ലൈന്‍ വഴി 'കണക്ട്' ആകുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ്, രാജ്യത്തെ ആദ്യ കേബിള്‍ റെയില്‍പാലമായ അന്‍ജി ഘാട്ട് ഉള്‍പ്പെടെ ഒരുപിടി എന്‍ജിനീയറിങ് വിസ്മയങ്ങള്‍ നിറയുന്ന ശിവാലിക്, പിര്‍ പഞ്ചാല്‍ മലനിരകളിലൂടെ നിര്‍മിച്ച പുതിയ റെയില്‍പാത ഇന്നു തുറക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെനാബ് പാലവും ഉധംപുര്‍ശ്രീനഗര്‍ബാരാമുള്ള റെയില്‍ലിങ്ക് പ്രൊജക്ടും (യുഎസ്ബിആര്‍എല്‍) ഇന്ന് ഉദ്ഘാടനം ചെയ്യും. ചെനാബ്, അന്‍ജി ഘാട്ട് പാലങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ജമ്മു താവി ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനും ഫ്‌ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി, 46,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും.

Tags:    

Similar News