സോണിയ ഗാന്ധിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സോണിയ ഗാന്ധിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-07 13:14 GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ ചികിത്സിച്ചിരുന്നത്. ആരോഗ്യനില ഭേദപ്പെട്ടതോടെ ഫെബ്രുവരി 21 ന് അവര്‍ ആശുപത്രി വിട്ടിരുന്നു. ഇപ്പോഴത്തെ ആരോഗ്യ പ്രശ്നം എന്താണെന്ന് വ്യക്തത വന്നിട്ടില്ല.