ഡല്‍ഹിയില്‍ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗുരുതര മുറിവുകള്‍: പ്രതികളെ തേടി പോലിസ്

ഡല്‍ഹിയില്‍ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു

Update: 2025-06-08 02:16 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ദയാല്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെഹ്‌റു വിഹാറിലാണ് സംഭവം നടന്നത്. കുട്ടിയുടെ ദേഹത്ത് ഗുരുതരമായ മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിക്കായി പോലിസ് അന്വേഷണം തുടങ്ങി.

പെണ്‍കുട്ടിയെ ബോധരഹിതയായി കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ദയാല്‍പുര്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News