കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ യുവാവ് ചുറ്റികയ്ക്ക് അടിച്ചു കൊന്നു; ഗുരുതരമായി പരുക്കേറ്റ അഞ്ചു വയസുകാരന്‍ ആശുപത്രിയില്‍: ക്രൂര കൃത്യം നടത്തിയത് മുറിപൂട്ടി കുട്ടികളുടെ വായില്‍ തുണി തിരുകിയ ശേഷം
കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ യുവാവ് ചുറ്റികയ്ക്ക് അടിച്ചു കൊന്നു; ഗുരുതരമായി പരുക്കേറ്റ അഞ്ചു വയസുകാരന്‍ ആശുപത്രിയില്‍: ക്രൂര കൃത്യം നടത്തിയത് മുറിപൂട്ടി കുട്ടികളുടെ വായില്‍ തുണി തിരുകിയ ശേഷം
ബെംഗളൂരു: കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ യുവാവ് ചുറ്റികയ്ക്ക് അടിച്ചു കൊന്നു. നഗരത്തിലെ ഹെബ്ബഗോഡിയിലാണ് സംഭവം. എട്ടും ആറും വയസ്സുള്ള കുട്ടികളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാദ്ഗിര്‍ സ്വദേശികളായ ചന്ദ് പാഷ രഹ്ന ദമ്പതികളുടെ മക്കളായ ഇഷാഖ് (8), ജുനൈദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്. റോഷന്‍ (5) ചികിത്സയിലാണ്.
സംഭവത്തില്‍ ചന്ദ് പാഷയുടെ സഹോദരന്‍ കാസിം പാഷയെ (25) പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്ക് മാനസിക ദൗര്‍ബല്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കെട്ടിട നിര്‍മാണ തൊഴിലാളിയായ ചന്ദ് പാഷ ജോലിക്കും രഹ്ന ബാങ്കിലും പോയ സമയത്താണ് സംഭവം. കാസിം പാഷ മുറിപൂട്ടി കുട്ടികളുടെ വായില്‍ തുണി തിരുകി ചുറ്റികയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.