ജ്വല്ലറി ഉടമയെയും ജീവനക്കാരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി; മുഖംമൂടി സംഘം കവര്‍ന്നത് 18 ലക്ഷം രൂപയുടെ സ്വര്‍ണം
ജ്വല്ലറി ഉടമയെയും ജീവനക്കാരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി; മുഖംമൂടി സംഘം കവര്‍ന്നത് 18 ലക്ഷം രൂപയുടെ സ്വര്‍ണം
ബെംഗളൂരു: ജ്വല്ലറി ഉടമയെയും ജീവനക്കാരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി മുഖംമൂടി ധരിച്ചെത്തിയ സംങം 18 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മാടനായകനഹള്ളിയിലെ റാം ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ സംഭവം. കട അടയ്ക്കുന്നതിനിടെയാണു മുഖംമൂടി ധരിച്ച മൂന്നു പേര്‍ അകത്തു കയറിയത്.
ഇതിലൊരാള്‍ തോക്കു ചൂണ്ടി ഉടമ കനയ്യലാലിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. കനയ്യയുടെ വിളികേട്ടു സമീപ കടയിലെ യുവാവ് രക്ഷയ്‌ക്കെത്തിയെങ്കിലും ഇയാള്‍ക്കു നേരെയും കവര്‍ച്ചക്കാര്‍ തോക്കു ചൂണ്ടി. തുടര്‍ന്നു ജ്വല്ലറിയിലെ 185 ഗ്രാം ആഭരണങ്ങള്‍ കവര്‍ന്നു കടന്നു കളഞ്ഞെന്നാണു കേസ്. ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഒരു മിനിറ്റില്‍ താഴെ സമയമെടുത്താണു കവര്‍ച്ച നടത്തിയത്. കേസെടുത്ത പൊലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.