ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം; കല്‍പയില്‍ കുടുങ്ങിയ 25 അംഗ സംഘത്തില്‍ മലയാളികളും; ആരോഗ്യനിലയില്‍ ആശങ്ക

Update: 2025-08-31 11:39 GMT

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മലയാളികളടക്കമുള്ളവര്‍ കുടുങ്ങി. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്ര ചെയ്യാനാവാത്ത സാഹചര്യമാണ്. സംഘത്തിലെ 18 പേര്‍ മലയാളികളാണെന്നാണ് വിവരം. സ്പിറ്റിയില്‍ നിന്ന് കല്‍പയിലേക്ക് എത്തിയ സംഘമാണ് ഷിംലയില്‍ എത്താനാകാതെ രണ്ടു ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്ര സാധ്യമല്ല.

സംഘത്തിലുള്ള ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. സ്പിറ്റിയില്‍ നിന്ന് ഷിംലയിലേക്കുള്ള യാത്രമധ്യേ കല്‍പ്പയില്‍ എത്തിയതായിരുന്നു സംഘം. കല്‍പ്പയില്‍ കുടുങ്ങിയ 25 അംഗ സംഘത്തില്‍ മൂന്ന് എറണാകുളം സ്വദേശികള്‍ ഉള്‍പ്പെടെ 18 പേരും മലയാളികളാണ്. ഓഗസ്റ്റ് 25നാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയില്‍ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു.

മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ, ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. രൂക്ഷമായ മണ്ണിടിച്ചിലിലും വെള്ളം കുത്തിയൊലിച്ചും നിരവധി കെട്ടിടങ്ങളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 25നാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. നിലവില്‍ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ ഒരാളായ കൊച്ചി സ്വദേശി ജിസാന്‍ സാവോ പറഞ്ഞു. കുടുങ്ങിയവരില്‍ പലരുടെയും ആരോഗ്യനില മോശമാണെന്നാണ് വിവരം.

Similar News