ബീഫ് വിളമ്പി; ഹൈദരാബാദില്‍ കേരള റസ്റ്റോറന്റ് അടപ്പിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍
ബീഫ് വിളമ്പി; ഹൈദരാബാദില്‍ കേരള റസ്റ്റോറന്റ് അടപ്പിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍
ഹൈദരാദാബ്: ബീഫ് വിളമ്പിയതിന് കേരള റസ്റ്റോറന്റ് അടപ്പിച്ച് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍. ഹൈദരാബാദിലാണ് സംഭവം. ജോഷിയേട്ടന്‍സ് കേരള തട്ടുകടയെന്ന റസ്റ്റോറന്റാണ് പ്രവര്‍ത്തകര്‍ അടപ്പിച്ചത്. ബീഫ് വിളമ്പി എന്ന കാരണത്താല്‍ ഹൈദരാബാദില്‍ ഇത്തരമൊരു ആക്രമണം നഗരത്തില്‍ ആദ്യമായിട്ടാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒസ്മാനിയ യൂണിവേഴ്‌സിറ്റി കാമ്പസിനടുത്തുള്ള ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി (ഇഎഫ്എല്‍യു) യ്ക്ക് സമീപത്താണ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് കടയില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു.
റസ്റ്റോറന്റില്‍ ബീഫ് വിളമ്പിയാല്‍ ഔട്ട്ലെറ്റ് അടച്ചുപൂട്ടുമെന്ന് വിഎച്ച്പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇഎഫ്എല്‍യുവിലെ വിദ്യാര്‍ഥികള്‍ പറയുന്നു.