മണിപ്പുരില്‍ സമാധാനം സ്ഥാപിക്കണം; ദേശീയപാത വീണ്ടും തുറക്കാന്‍ സമ്മതിച്ച് കുക്കികള്‍; മോദിയുടെ സന്ദര്‍ശനം നിര്‍ണ്ണായകമാകും

Update: 2025-09-04 13:48 GMT

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്രവും മണിപ്പുര്‍ സര്‍ക്കാരും കുക്കി-സോ ഗ്രൂപ്പുകളുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്. ദേശീയപാത-2 വീണ്ടും തുറക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നീക്കമാണിത്. 2023 മേയ് മാസത്തില്‍ മെയ്തികളും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പുരിലെത്താന്‍ പോകുന്നത്. കലാപത്തിനു പിന്നാലെ മെയ്തികള്‍ക്ക് കുക്കികള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ സുരക്ഷാ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കുക്കി-സോ കൗണ്‍സില്‍ (കെസെഡ്‌സി) പ്രതിജ്ഞയെടുത്തു. ആഭ്യന്തര മന്ത്രാലയവും കെസെഡ്‌സി പ്രതിനിധികളും തമ്മിലുള്ള നിരവധി യോഗങ്ങള്‍ക്കു പിന്നാലെയാണ് ഈ തീരുമാനം.

Tags:    

Similar News