കരൂരില്‍ സിബിഐ അന്വേഷണം ഇല്ല; പ്രാഥമിക അന്വേഷണം തുടരട്ടേ എന്ന് കോടതി; സിബിഐ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
By : സ്വന്തം ലേഖകൻ
Update: 2025-10-03 08:33 GMT
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. അപകടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അത് തുടരട്ടെയെന്നും കോടതി വ്യക്തമാക്കി. ഒപ്പം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.