റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആറു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി: സ്ത്രീ അറസ്റ്റില്‍
ആറു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
By : സ്വന്തം ലേഖകൻ
Update: 2025-10-24 03:37 GMT
ബെംഗളൂരു: മൈസൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആറു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബുധനാഴ്ച പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ തടഞ്ഞു.
യുവതി സ്റ്റേഷന് പരിസരത്തു കുഞ്ഞിനെ അന്വേഷിക്കുന്നതു കോണ്‍സ്റ്റബിള്‍ സി.എം.നാഗരാജു ആണ് ണ്ടത്. ഉടന്‍ തന്നെ നാഗരാജു എഎസ്ഐയെയും ഇന്‍സ്പെക്ടറെയും വിവരം അറിയിച്ചു.
ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ 50 വയസ്സ് തോന്നിക്കുന്ന സ്ത്രീ കുഞ്ഞിനെയും കൊണ്ട് ആറാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കു പോകുന്നതു കണ്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഹാസന് സ്വദേശിയായ സ്ത്രീയെ അറസ്റ്റു ചെയ്തു.