'ബിഹാറിനെ എന്‍ഡിഎ വഞ്ചിച്ചു; തിരഞ്ഞെടുപ്പ് എല്ലാത്തരത്തിലും എതിരാണ്'; നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി പപ്പു യാദവ്

Update: 2025-10-24 05:45 GMT

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി പപ്പു യാദവ്. നിതീഷ് കുമാറിന്റെ സ്ഥിതി എന്‍ഡിഎയില്‍ ഒട്ടും നല്ലതല്ല. തിരഞ്ഞെടുപ്പ് എല്ലാത്തരത്തിലും എന്‍ഡിഎക്ക് എതിരാണ്. 20 വര്‍ഷം ബിഹാറിനെ എന്‍ഡിഎ വഞ്ചിച്ചുവെന്നും പപ്പു യാദവ് പറഞ്ഞു.

തിരഞ്ഞെടുപ്പ് എല്ലാത്തരത്തിലും എന്‍ഡിഎയ്ക്ക് എതിരായിരുന്നു. 20 വര്‍ഷമായി അവര്‍ ബിഹാറിനെ വഞ്ചിച്ചു, കള്ളം പറഞ്ഞു. പ്രത്യേക പദവിയോ പാക്കേജോ സ്മാര്‍ട്ട് സിറ്റിയോ ഒരു യൂണിവേഴ്സിറ്റിയോ ബിഹാറിന് ലഭിച്ചില്ല. ആരോഗ മേഖല തകര്‍ന്നു കിടക്കുന്നു അദ്ദേഹം പറഞ്ഞു

നിതീഷ് കുമാറിന്റെ സ്ഥിതി എന്‍ഡിഎയില്‍ ഒട്ടും നല്ലതല്ലെന്ന് പപ്പു യാദവ് പറഞ്ഞു. നിതീഷ് കുമാറിനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ എല്ലായ്പ്പോഴും ബഹുമാനിക്കുന്നു- അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ രണ്ട് മുഖങ്ങളാണ് തിരഞ്ഞെടുപ്പില്‍ ഉള്ളത്. അത് മോദിയുടേതും രാഹുല്‍ ഗാന്ധിയുടേതുമാണ്. മോദി വെറുപ്പിന്റെ മുഖമാണ്. രാഹുല്‍ ഗാന്ധി വികസനത്തിന്റെയും സ്നേഹത്തിന്റെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar News