ബെംഗളൂരുവിലെ പബ്ബില്‍ ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ വിവാദത്തില്‍

ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം; ആര്യന്‍ ഖാന്‍ വിവാദത്തില്‍

Update: 2025-12-05 04:22 GMT

ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച ഷാരൂഖ് ഖാന്റെ മകനും സംവിധായകനുമായ ആര്യന്‍ ഖാന്‍ വിവാദത്തില്‍. ബെംഗളൂരുവിലെ പബ്ബില്‍ നിന്നുള്ള വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളില്‍ ആര്യന്‍ഖാനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. തന്നെ കണ്ട് കൈവീശിയ ആരാധകര്‍ക്കുനേരെ ആര്യന്‍ അശ്ലീലആംഗ്യം കാണിക്കുക ആയിരുന്നു.

നവംബര്‍ 28-ന് ബെംഗളൂരു അശോക് നഗറിലെ പബ്ബില്‍ ആര്യന്‍ എത്തിയിരുന്നു. ഇവിടെനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യത്തില്‍ ആദ്യം ജനക്കൂട്ടത്തിന് നേരെ കൈവീശിക്കാണിച്ച ആര്യന്‍, പിന്നീട് നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതായി കാണാം. ഒരു എംഎല്‍എയുടെയും മറ്റൊരു മന്ത്രിയുടെയും മകനും ആര്യനൊപ്പമുണ്ടായിരുന്നു. ആര്യന്റെ സുഹൃത്തുക്കളാണ് ഇരുവരും.

വീഡിയോ വൈറലായാതോടെ ആര്യന്റെ പ്രവൃത്തിയെ ചോദ്യംചെയ്ത് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. ആര്യനെതിരേ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിഷയത്തില്‍ പോലീസ് നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Tags:    

Similar News