ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായി; ബന്ധുവിന്റെ വീട്ടിലെ ഫാനില്‍ തൂങ്ങി യുവാവ് ജീവനൊടുക്കി

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായി; യുവാവ് ജീവനൊടുക്കി

Update: 2025-12-28 00:36 GMT

ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. സൂററാം സ്വദേശി രവീന്ദര്‍ (24) ആണ് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമാതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് പറയുന്ന വീഡിയോ പോലിസ് കണ്ടെടുത്തു.

തൊഴില്‍രഹിതനായ ഇയാള്‍ മുന്‍പ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. മരിക്കുന്നതിന് മുന്‍പ് രവീന്ദര്‍ സെല്‍ഫി വിഡിയോ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ തനിക്ക് പണം നഷ്ടപ്പെട്ടതായി യുവാവ് പറയുന്നുണ്ട്. എന്നാല്‍ എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.


Tags:    

Similar News