നിപ: സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേരുടെ പരിശോധന ഫലംകൂടി നെഗറ്റീവ്
നിപ: സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേരുടെ പരിശോധന ഫലംകൂടി നെഗറ്റീവ്
മലപ്പുറം: മലപ്പുറത്ത് നിപ്പ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 152 പേരായി. അതില്‍ 62 പേര്‍ ഹൈറിസ്‌കിലും 90 റിസ്‌കിലുമാണ്.
മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിപ്പ ബാധിച്ച് ചികിത്സയിലുള്ള വളാഞ്ചേരി ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇ.എം.എസ് ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ് ഇവര്‍. മേയ് ഒന്നിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടുപേര്‍ ചികിത്സയിലുണ്ട്. രണ്ടുപേര്‍ ഐ.സി.യുവിലാണ്.
പനി സര്‍വേയുടെ ഭാഗമായി ഇന്ന് 88 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തിയതായി മന്ത്രി അറിയിച്ചു. ഇതുവരെ ആകെ 4749 വീടുകളാണ് സന്ദര്‍ശിച്ചത്.