ഒരു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഏകാന്ത ജീവിതം; ഇത് അവസാനിപ്പിക്കാന്‍ മുപ്പത്തഞ്ചുകാരിയെ വിവാഹം ചെയ്ത് എഴുപത്തഞ്ചുകാരന്‍; വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം മരണം
ജൗന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തില്‍ അസാധാരണമായൊരു സംഭവം അരങ്ങേറി. എഴുപത്തിയഞ്ചുകാരനായ സംഗുറാം വിവാഹം കഴിഞ്ഞ് ഒരു ദിവസം പോലും കഴിഞ്ഞ് മരിച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഏകാന്തജീവിതം നയിക്കുകയായിരുന്നു സംഗുറാം. തനിയെ ജീവിച്ച് മടുത്തതുകൊണ്ട് അദ്ദേഹം വീണ്ടും കല്ല്യാണം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കള്‍ രണ്ടാമതൊരു വിവാഹത്തിന് എതിര്‍ത്തിരുന്നുവെങ്കിലും അദ്ദേഹം തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 29ന് ജലാല്‍പൂര്‍ സ്വദേശിനിയായ 35കാരിയായ മന്‍ഭവതിയെ വിവാഹം ചെയ്തു. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ വച്ച് ചടങ്ങുകള്‍ നടത്തി.
വിവാഹ ദിവസം ഒരുപാട് നേരം സംസാരിച്ച് ഇരുന്നു എന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ പിറ്റേന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്നാണ് നാട്ടുകാര്‍ക്ക് സംശയം.