ചികിത്സക്കെന്ന വ്യാജേനെ ഹോസ്റ്റലിലെത്തി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികള്‍ക്കു നേരെ പീഡനം; സഹായത്തിനു പ്രഥമാധ്യാപികയായ അമ്മ; സര്‍ക്കാര്‍ ഡോക്ടര്‍ കുടുങ്ങുമ്പോള്‍

അജ്ഞാത വിവരം നിര്‍ണ്ണായകമായി

Update: 2024-09-05 09:47 GMT


ചെന്നൈ: സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റിലായി. തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ഡോക്ടറായ സാംസണ്‍ ഡാനിയല്‍ (31) നെയാണ് പോലീസ് പിടികൂടിയത്. ഹോസ്റ്റലില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ചികിത്സിക്കാനെത്തുന്നെന്ന വ്യാജേനെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിരുന്നതെന്നും പോക്സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ചൈല്‍ഡ് ഹെല്‍പ്പ് ലൈനിലേക്ക് അജ്ഞാതന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തെ പറ്റി അധികൃതര്‍ക്ക് വിവരം നല്‍കുകയായിരുന്നു. ഇതോടെയാണ് സ്‌കൂളില്‍ നടന്നിരുന്ന ലൈംഗിക ചൂക്ഷണത്തെപ്പറ്റി പുറത്തറിയുന്നത്. തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് സാംസണ്‍ വിദ്യാര്‍ത്ഥികളെ നിരന്തരമായി ലൈംഗിക പീഡനം നടത്തുന്നുണ്ടതായി വ്യക്തമായത്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഹോസ്റ്റലിലെത്തി നടത്തിയ സംവാദത്തിന്റെ അടിസ്ഥാനത്തിലായായിരുന്നു ഫോര്‍ട്ട് ഓള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന 42 പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും സംഘം ചോദ്യം ചെയ്തു.

സാംസണിന്റെ അമ്മ പ്രിന്‍സിപ്പലായി ജോലി ചെയ്യുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്. കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാന്‍ സഹായിച്ചതിന് എസ് ഗ്രേസ് സഗായറാണി എന്ന 54 കാരിയായ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തതായി ട്രിച്ചി പോലീസ് പറഞ്ഞു.

ഒന്നാംക്ലാസ് മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികലാണ് പ്രതിയുടെ ചൂക്ഷണത്തിനിരയായിരുന്നത്. വിദ്യാര്‍ഥിനികളെ പരിശോധിക്കാനും ചികിത്സ നല്‍കാനുമെന്ന പേരില്‍ ഹോസ്റ്റലില്‍ എത്തിയിരുന്ന സാംസണ്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു.

പ്രതിയായ സാംസണ്‍ 2017-ലാണ് പുതുച്ചേരിയില്‍നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയത്. 2021-ല്‍ ഇയാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. നേരത്തെ തൂത്തുക്കുടിയില്‍ ജോലിചെയ്തിരുന്ന പ്രതി സ്ഥലംമാറ്റം ലഭിച്ചതിനാലാണ് തിരുച്ചിറപ്പള്ളിയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതിയായ അമ്മയെയും മകനെയും റിമാന്‍ഡ് ചെയ്തു മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Tags:    

Similar News