രാവിലെ റെയിൽവേ സ്റ്റേഷന് അടുത്തുള്ള മരത്തിൽ നടുക്കുന്ന കാഴ്ച; പ്രദേശത്ത് നാട്ടുകാർ അടക്കം പാഞ്ഞെത്തി; ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥ; സംഭവം ഭുവനേശ്വരിൽ
By : സ്വന്തം ലേഖകൻ
Update: 2025-08-17 11:24 GMT
ഭുവനേശ്വർ: ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. വീഡിയോ സന്ദേശം അയച്ചതിന് ശേഷം വനിതാ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ സ്റ്റേഷന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ നുവാപാഡയിലാണ് സംഭവം നടന്നത്.
സംഭവമറിഞ്ഞതിനെത്തുടർന്ന് നാട്ടുകാർ പൊലീസെത്തി നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥയുടെ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെയും വീഡിയോ സന്ദേശത്തിൻ്റെയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.