വിവാദ പരാമർശനത്തിന് പിന്നാലെ മാപ്പ് പറഞ്ഞില്ല; ആ​ര്‍​എ​സ്എ​സ് നേ​താ​വ് മോ​ഹ​ന്‍ ഭാ​ഗ​വ​തി​നെതിരെ ക​രി​ങ്കൊ​ടി പ്രതിഷേധം; എട്ട് എ​ന്‍​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

Update: 2025-02-01 10:20 GMT

ഭു​വ​നേ​ശ്വ​ര്‍: ആ​ര്‍​എ​സ്എ​സ് നേ​താ​വ് മോ​ഹ​ന്‍ ഭാ​ഗ​വ​തി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച എ​ട്ട് എ​ന്‍​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​കർ പോ​ലീ​സ് പിടിയിൽ. അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഭു​വ​നേ​ശ്വ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠാ ദി​ന​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ മോ​ഹ​ന്‍ ഭാ​ഗ​വ​ത് പ​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ​ത്തി​ലാ​യി​രു​ന്നു എ​ന്‍​എ​സ്‌​യു​ഐ.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇവർ ക​രി​ങ്കൊ​ടി വീ​ശീ​യ​ത്. പ്ര​തി​ഷേ​ധം ഇനിയും ഉ​ണ്ടാ​കും എ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് വലിയ സു​ര​ക്ഷ​യാ​ണ് മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന് ഒ​രു​ക്കി​യി​രു​ന്ന​ത്.

Tags:    

Similar News