അമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍; ബിജെപി നേതാക്കളുടെ ബാഗ് പരിശോധിക്കണ്ടേ എന്ന് ചോദ്യം

അമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2024-11-16 13:18 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയില്‍ എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധന. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള വാക്‌പോരിനും കാരണമായി.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഹുലിന്റെ ബാഗ് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ നോക്കിനില്‍ക്കെയായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി. പരിശോധന നടക്കുന്നതിനിടെ രാഹുല്‍ നടന്നുനീങ്ങുന്നതും വിഡിയോയില്‍ കാണാം.

നേരത്തെ പ്രതിപക്ഷ നേതാക്കളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പി നേതാക്കളുടെയും ബാഗുകള്‍ ഇത്തരത്തില്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയാറാവുമോയെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം.

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് ടേക്ക് ഓഫിനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. ഇതുമൂലം രാഹുലിന്റെ ഹെലികോപ്ടര്‍ രണ്ട് മണിക്കൂറോളം വൈകിയിരുന്നു.

Tags:    

Similar News