കൊച്ചിയില്‍ നിന്നും ബംഗളുരുവില്‍ എത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ നിന്നും ബംഗളുരുവില്‍ എത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

Update: 2025-04-03 13:19 GMT

ബംഗളൂരു: ബംഗളുരുവില്‍ യുവതി കൂട്ടബലാത്സംഗതതിന് ഇരയായി. കൊച്ചിയില്‍ നിന്നും ബംഗളൂരുവിലെ സഹോദരന്റെ വീട്ടിലേക്ക് പോയ യുവതിയെ രണ്ടംഗസംഘമാണ് ബലാത്സംഗം ചെയ്തത്. സഹോദരനെ മര്‍ദിച്ചവശനാക്കിയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ബംഗളൂരു കെ.ആര്‍. പുരത്താണ് സംഭവം. ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. പ്രതികളായ കെ. ആസിഫ് (28), യു. സഈദ്(29) എന്നിവരെ മഹാദേവപുര പൊലീസ് അറസ്റ്റ് ചെയ്തു.

ബിഹാറിലെ ബക്ക ജില്ല സ്വദേശിയായ യുവതി ഒരു മാസമായി കേരളത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ആ ജോലി ഇഷ്ടപ്പെടാത്തതിനാല്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ബുധനാഴ്ച രാത്രി ബിഹാറിലേക്ക് മടങ്ങാന്‍ എറണാകുളത്ത് നിന്ന് ട്രെയിനില്‍ കയറി ബംഗളൂരുവിലുള്ള സഹോദരന്റെ അടുത്തേക്ക് വരികയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് കെആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സഹോദരനൊപ്പം മഹാദേവപുരയിലേക്ക് പോകുമ്പോള്‍ ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു.

യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. സഹായത്തിനായുള്ള യുവതിയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ സ്ഥലത്തെത്തി. അവര്‍ പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളെയും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags:    

Similar News