'അവര്‍ തുപ്പിയും മൂത്രമൊഴിച്ചും സ്ഥലം അശുദ്ധമാക്കും; ഇത് വികാരത്തെ വ്രണപ്പെടുത്തും'; കുംഭമേളയില്‍ അഹിന്ദുകള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുത്; വിവാദ പരാമര്‍ശവുമായി അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മഹന്ത് രവീന്ദ്ര പുരി

Update: 2025-01-02 02:14 GMT

ലഖ്‌നൗ: കുംഭമേളയില്‍ അഹിന്ദുകള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നിഷേധിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്. എല്ലാവര്‍ഷവും കുംഭമേള നടക്കുന്ന പരിസരത്ത് കടകളില്‍ വില്‍പന നടത്തിവരാറുണ്ട്. ഇക്കുറി അഹിന്ദുകള്‍ക്ക് വില്‍പ്പനയ്ക്കനുള്ള അനുമതി നല്‍കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മഹന്ത് രവീന്ദ്ര പുരിയുടെ നിര്‍ദേശം.

അവര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി നല്‍കിയാല്‍ അവര്‍ മൂത്രമൊഴിച്ചും തുപ്പിയും സ്ഥലം അശുദ്ധമാക്കുമെന്നാണ് രവീന്ദ്ര പുരിയുടെ വാദം. ഇത്തരം സംഭവങ്ങള്‍ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇത് തെറ്റായ സന്ദേശത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിതിന് പിന്നാലെയാണ് രവീന്ദ്ര പുരിയുടെ വിവാദ പരാമര്‍ശം.

കുംഭമേള വൈവിധ്യത്തിന്റെ അതുല്യമായ കാഴ്ചയാണെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ അവസാന മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ആത്മീയ ഉത്സവങ്ങള്‍ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമാണ് തുറന്നുകാട്ടുന്നത്. എവിടെയും ഒരുതരത്തിലുള്ള വിവേചനവും നടക്കുന്നില്ലെന്നും എല്ലാവരെയും ഒരേ പോലെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 2025 ജനുവരി 13 മുതലാണ് കുംഭമേള ആരംഭിക്കുന്നത്.

Tags:    

Similar News