സിനിമാ താരങ്ങള്‍ അപകടകരമായി വാഹനങ്ങളില്‍ സ്റ്റണ്ട് ചെയ്യുന്ന റീല്‍ വൈറലായി; പിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്
സിനിമാ താരങ്ങള്‍ അപകടകരമായി വാഹനങ്ങളില്‍ സ്റ്റണ്ട് ചെയ്യുന്ന റീല്‍ വൈറലായി
അഹ്‌മദാബാദ്: അപകടകരമായി വാഹന സ്റ്റണ്ട് നടത്തിയ നടന്‍മാര്‍ക്കെതിരെ കേസെടുത്തു പോലീസ്. സ്റ്റണ്ടിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ഗുജറാത്തി നടന്‍മാരായ ടികു തല്‍സാനിയ, പ്രേം ഗഥാവി, ജയ്‌സല്‍ ജഡേജ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തല്‍സാനിയയും മിസ്രിയും മുഖ്യ കഥാപാത്രങ്ങളിലെത്തുന്ന ഗുജറാത്തി സിനിമ മിസ്രി ഇന്ന് റിലീസാകാനിരിക്കെയാണ് എഫ്.ഐ.ആര്‍ നടപടി. റിലീസിനു മുന്നോടി ആയാണ് താരങ്ങള്‍ അപകടകരമായ തരത്തില്‍ സിറ്റി റോഡില്‍ രാത്രി സ്റ്റണ്ട് നടത്തിയത്. സംഭവത്തില്‍ തല്‍സാനിയ, പ്രേം ഗഥാവി, ജയ്‌സല്‍, ജഡേജ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് ആക്ടിലെ സെക്ഷന്‍177,184 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നടന്‍മാരുടെ ഫിംഗര്‍ പ്രിന്റുള്‍പ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ട്.