മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ വീണിട്ട് ആറ് ദിവസം; കുട്ടി കുടുങ്ങികിടക്കുന്നത് 150 അടി താഴ്ചയിൽ; രക്ഷിക്കാൻ ശ്രമങ്ങൾ തുടരുന്നു; മഴ തടസമാകുന്നു; സംഭവം ജയ്പൂരിൽ

Update: 2024-12-28 09:21 GMT

ജയ്പൂർ: കുഴൽക്കിണറിൽ അകപ്പെട്ട മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പ്രദേശത്ത് ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായി ശക്തമായ മഴ. കുട്ടി കുഴൽക്കിണറിൽ വീണിട്ട് ആറ് ദിവസമായി. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

അച്ഛന്‍റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ ചേതന എന്ന മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ വീണത്. 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 150 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയിരിക്കുന്നത്. കുഴൽക്കിണറിന് സമാന്തരമായി 170 അടി തുരങ്കം കുഴിച്ചു. എൽ ആകൃതിയിലുള്ള പൈപ്പിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. പക്ഷേ ശക്തമായ മഴ കാരണം ഇന്നലെ രക്ഷാപ്രവർത്തകർക്ക് ഇറങ്ങാൻ സാധിച്ചില്ല. മഴവെള്ളത്തിൽ നിന്ന് കുഴൽക്കിണറിനെ സംരക്ഷിക്കാൻ, എല്ലാ ഭാഗത്തുനിന്നും സുരക്ഷിതമായി മൂടി. ഇന്ന് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.

ഒരു മെഡിക്കൽ സംഘവും ആംബുലൻസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കുട്ടിയെ പുറത്തെടുത്താൽ ഉടനെ ആശുപത്രിയിൽ എത്തിക്കും. രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യ ഘട്ടത്തിൽ ജില്ലാ ഭരണകൂടം അലംഭാവം കാട്ടിയതായി ചേതനയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.

Tags:    

Similar News