വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം; ദുരന്തം രാത്രി ഉറക്കത്തിനിടെ; ദയനീയ കാഴ്ച കണ്ട് പതറി നാട്ടുകാർ; ചതഞ്ഞരഞ്ഞ നിലയിൽ ശരീരഭാഗങ്ങൾ
By : സ്വന്തം ലേഖകൻ
Update: 2025-03-01 13:08 GMT
ലുധിയാന: വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം. ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുകൾ. പഞ്ചാബിലെ താണ്‍ തരണിലാണ് ദാരുണ സംഭവം നടന്നത്. ശനിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേൽ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. വീടിന് കേടുപാടുകൾ സംഭവിച്ച നിലയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന്, അയൽക്കാർ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗോബിന്ദ (40), ഭാര്യ അമർജിത് കൗർ (36), അവരുടെ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഗുർബാജ് സിംഗ് (14), ഗുർലാൽ (17) മകൾ ഏകം (15) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പോലീസ് വ്യക്തമാക്കി.