'രാജ്യം ഭരിക്കാനായി അദ്ദേഹം കഷ്ടപ്പെടുന്നുണ്ട്, മൂന്ന് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്'; പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് സെയ്ഫ് അലി ഖാന്‍

പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് സെയ്ഫ് അലി ഖാന്‍

Update: 2024-12-15 11:32 GMT

്‌ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. വിശ്രമമില്ലാതെയാണ് മോദി ഇന്ത്യയെ നയിക്കുന്നതെന്ന് താരം പറഞ്ഞു. ഇതിനിടയിലും ആളുകളുമായി ബന്ധപ്പെടുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കപൂര്‍ കുടുംബം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സെയ്ഫിന്റെ വാചകങ്ങള്‍.

'പാര്‍ലമെന്റില്‍ പങ്കെടുത്തശേഷമാണ് അദ്ദേഹം ഞങ്ങളെ കാണാന്‍ എത്തിയത്. അദ്ദേഹം ക്ഷീണിതനായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ വളരെ ഊര്‍ജ്ജസ്വലനായി നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹം എത്തിയത്. എന്റെ മാതാപിതാക്കളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഞങ്ങള്‍ക്കൊപ്പം മക്കളായ തൈമൂറും ജെഹാങ്കീറും ഉണ്ടാകും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. കരീന ആവശ്യപ്പെട്ട് മക്കള്‍ക്കായി അദ്ദേഹം പേപ്പറില്‍ ഒപ്പിട്ടുനല്‍കി.

രാജ്യം ഭരിക്കാനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നി. എന്നിട്ടും ആളുകളുമായി ബന്ധപ്പെടാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. വിശ്രമിക്കാന്‍ എത്ര സമയമാണ് കിട്ടുന്നതെന്ന് ഞാന്‍ മോദി ജീയോട് ചോദിച്ചു. രാത്രിയില്‍ മൂന്ന് മണിക്കൂര്‍ കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ സ്പെഷ്യലായ ഒരു ദിവസമായിരുന്നു അത്,' സെയ്ഫ് അലി ഖാന്‍ പറഞ്ഞു. രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഫിലിം ഫെസ്റ്റിലേക്ക് ക്ഷണിക്കാനാണ് കപൂര്‍ ഫാമിലി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

Tags:    

Similar News