പ്രദര്‍ശന മേളയില്‍ നിന്ന് ആറംഗ വനിതാ സംഘം മോഷ്ടിച്ചത് 12 ലക്ഷം രൂപയുടെ സാരികള്‍; അന്വേഷണം തുടങ്ങി പോലീസ്
പ്രദര്‍ശന മേളയില്‍ നിന്ന് ആറംഗ വനിതാ സംഘം മോഷ്ടിച്ചത് 12 ലക്ഷം രൂപയുടെ സാരികള്‍
By : സ്വന്തം ലേഖകൻ
Update: 2025-03-12 12:56 GMT
ഹൈദരാബാദ്: പ്രദര്‍ശന മേളയില്‍ വനിതാ മോഷ്ടാക്കളുടെ വിളയാട്ടം. ആറംഗ വനിതാ സംഘം മോഷ്ടിച്ചത് 12 ലക്ഷം രൂപയുടെ സാരികള്‍. തെലങ്കാനയിലെ ജൂബിലി ഹില്‍സില്‍ നടന്ന സാരികളുടെ പ്രദര്‍ശന മേളയിലാണ് സംഭവം. ജൂബിലി ഹില്‍സിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വനിതാ ദിനത്തോടനുബന്ധിച്ച് പ്രശസ്ത ബുട്ടീക്ക് ഉടമയായ അഞ്ജന ദേവിയാണ് സാരികളുടെ പ്രദര്‍ശന മേള സംഘടിപ്പിച്ചത്. പ്രദര്‍ശനം അവസാനിച്ചപ്പോള്‍ വിലകൂടിയ ഏഴ് സാരികള്‍ നഷ്ടപ്പെട്ടതായി അഞ്ജന ദേവി കണ്ടെത്തി.
തുടര്‍ന്ന് ഹോട്ടല്‍ മാനേജ്മെന്റ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആറ് സ്ത്രീകള്‍ മോഷണം നടത്തിയത് കണ്ടെത്തിയത്. അഞ്ജന ദേവി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂബിലി ഹില്‍സ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.