ട്രംപിന്റെ എ,ഐ വീഡിയോ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്; കര്‍ണാടകയില്‍ ഒരു കോടി രൂപ തട്ടിയെടുത്തു
ട്രംപിന്റെ എ,ഐ വീഡിയോ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്; കര്‍ണാടകയില്‍ ഒരു കോടി രൂപ തട്ടിയെടുത്തു
ബംഗളൂരു: കര്‍ണാടകയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരു പറഞ്ഞു സാമ്പത്തിക തട്ടിപ്പ്. തട്ടിപ്പിനിരയായ ആളുകള്‍ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ബംഗളൂരു, തുമക്കുരു, മംഗളൂരു, ഹവേരി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്. ട്രംപിന്റെ പേരിനോട് സാമ്യമുള്ള ആപ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. ട്രംപിന്റെ എ.ഐ വിഡിയോ ഉപയോഗിച്ച് ചില മാര്‍ക്കറ്റിങ് കമ്പനികള്‍ നിക്ഷേപം നടത്താന്‍ സുരക്ഷിതമാണെന്ന് പറയിപ്പിക്കുകയായിരുന്നു.
ഈ വീഡിയോ വിശ്വസിച്ച് പലരും വിവിധ മാര്‍ക്കറ്റിങ് കമ്പനികളില്‍ നിക്ഷേപം നടത്തുകയും പണം നഷ്ടപ്പെടുത്തുകയുമായിരുന്നു. വന്‍ റിട്ടേണ്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ നിക്ഷേപകരില്‍ നിന്നും പണം വാങ്ങിയതെന്ന് ഹവേരി സൈബര്‍ക്രൈം ഇക്കണോമിക്‌സ് ആന്‍ഡ് നാര്‍ക്കോട്ടിക്‌സ് ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ ആര്‍ ഗാനചാരി പറഞ്ഞു. 15ലേറെ ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിക്ഷേപത്തിന് റിട്ടേണ്‍ വാഗ്ദാനം ചെയ്തതിന് പുറമേ വര്‍ക്ക് ഫ്രം ഹോമിലൂടെ പണം നേടാം ട്രംപ് ഹോട്ടലിന്റെ വാടകവിഹിതം നല്‍കാം എന്നിവയെല്ലാം വാഗ്ദാനം ചെയ്തു തട്ടിപ്പുകാര്‍ പണം തട്ടിയെടുത്തു.