സീറ്റിൽ ഇരുന്ന് പുതപ്പ് വലിച്ചിട്ട് മോശമായി പെരുമാറി; വിമാനത്തിനുള്ളിൽ സഹയാത്രികക്കുനേരെ ലൈംഗികാതിക്രമം; 23കാരൻ അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2024-11-20 10:58 GMT
ഡൽഹി: വിമാനത്തിൽ സഹയാത്രികക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഹരിയാന സ്വദേശിയായ യുവാവാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വിമാനം പറന്നുയർന്നതും തന്റെ അടുത്ത സീറ്റിൽ ഇരുന്ന 23കാരൻ പുതപ്പ് വലിച്ചിട്ട ശേഷം മോശമായി പെരുമാറിയെന്ന് പോലീസിനോട് പരാതിക്കാരി പറഞ്ഞു.
സംഭവത്തിൽ പാനിപ്പത്ത് സ്വദേശിയായ ജിതേന്ദർ ജംഗിയാൻ എന്നയാളെ ദബോലിം എയർപോർട്ട് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.