ആദ്യ ഭാര്യയിലെ കുട്ടിയുമായി രണ്ടാം ഭാര്യയിലെ കുട്ടി നിരന്തരം വഴക്ക്; ശല്യമായതോടെ ഒഴിവാക്കാന്‍ പദ്ധതി; ഏഴ് വയസുകാരനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റ് രണ്ടാനച്ഛന്‍; വിറ്റത് അനാഥകുട്ടിയെന്ന് പറഞ്ഞ്; സംഭവത്തില്‍ നാല് പേര്‍ പിടിയില്‍
ബെലഗാവി: രണ്ടാം ഭാര്യയുടെ മകന്‍ ശല്യക്കാരന്‍. ആദ്യ വിവാഹത്തിലെ കുട്ടികളുമായി നിരന്തരം വഴക്ക്. ഏഴ് വയസുകാരനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റ് രണ്ടാനച്ഛന്‍. സംഭവത്തില്‍ രണ്ടാനച്ഛന്‍ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. രണ്ടാനച്ഛനായ സദാശിവ് ശിവബസപ്പ മഗ്ദൂം(32), ഭാഡ്‌ഗോണ്‍ സ്വദേശിനിയായ 38കാരി ലക്ഷ്മി ബാബു ഗോല്‍ഭാവി, കോലാപൂര്‍ സ്വദേശിനിയായ സംഗീത വിഷ്ണു സാവന്ത്, കാര്‍വാര്‍ സ്വദേശിയായ അനസൂയ ഗിരിമല്ലപ്പ ഡോഡ്മണി എന്നിവരാണ് അറസ്റ്റിലായത്. ബെലഗാവി നഗരത്തില്‍ താമസിക്കുന്ന ദില്‍ഷാദ് സിക്കന്‍ദര്‍ എന്നയാള്‍ക്കാണ് ഇവര്‍ കുട്ടിയെ വിറ്റത്. കുട്ടിയെ ബെയ്ല്‍ഹോംഗല്‍ ഗ്രാമത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
കുട്ടി അനാഥന്‍ എന്ന് പറഞ്ഞാണ് ഇയാള്‍ക്ക് വില്‍ക്കുന്നത്. ദില്‍ഷാദിന് രണ്ട് പെണ്‍മക്കളുണ്ട്. ഏഴ് വയസുകാരന്റെ അമ്മ സംഗീതയും ഗുഡപ്പ കമ്മാറും തമ്മിലുള്ള വിവാഹം നാല് മാസം മുന്‍പാണ് നടക്കുന്നത്. ആദ്യ വിവാഹത്തിലെ ഇയാളുടെ കുട്ടികളുമായി സംഗീതയുടെ മകന്‍ നിരന്തരം വഴക്ക് ഇടുമായിരുന്നു. ശല്യമായ കുട്ടിയെ മറ്റ് പലരുടെയും സഹായത്തോടെ വില്‍ക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം പുറത്ത് പോയ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗൂഡാലോചന പുറത്ത് വന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ബെലഗാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കുട്ടിയെ കാണാതായ സംഭവമാണ് ഇത്.