വീഡിയോ ദൃശ്യങ്ങളിൽ പരുങ്ങുന്നത് ശ്രദ്ധിച്ചു; അന്വേഷണത്തിൽ തലയിൽ കൈവച്ച് പോലീസ്; തെരുവുനായകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തി യുവാവ്; പ്രതി പിടിയിൽ

Update: 2025-04-12 12:16 GMT

ഡൽഹി: നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം നടന്നത്. നൗഷാദ് എന്നയാളാണ് വലയിൽ കുടുങ്ങിയത്. മൃഗസ്നേഹികളുടെ സംഘടനകളുടെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നായയെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

പതിമൂന്ന് നായകൾക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയെന്ന് മൃഗസ്നേഹികളുടെ സംഘടന ആരോപിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിയെ തിരിച്ചറിയുകയും. പിന്നീട് ഇയാളെ കണ്ടെത്തി മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News