സഹപാഠിയെ ആക്രമിക്കാന്‍ സ്കൂള്‍ ബാഗില്‍ വെട്ടുകത്തിയുമായി എത്തി; പത്താം ക്ലാസുകാരനെ ജുവനൈല്‍ ഹോമിന് കൈമാറി
സഹപാഠിയെ ആക്രമിക്കാന്‍ സ്കൂള്‍ ബാഗില്‍ വെട്ടുകത്തിയുമായി എത്തി; പത്താം ക്ലാസുകാരന് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2024-09-12 03:32 GMT
ചെന്നൈ: സഹപാഠിയെ ആക്രമിക്കാനായി സ്കൂള്‍ ബാഗില്‍ വെട്ടുകത്തിയുമായെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസിനു കൈമാറി. തിരുനെല്‍വേലിയിലാണ് സംഭവം. സ്കൂളിലെ പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് ബാഗില്‍ നിന്നും കത്തി കണ്ടെത്തിയത്. തുടര്‍ന്ന്, വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലിന് അടുത്തെത്തിച്ചു. കഴിഞ്ഞ പത്തിനു സഹപാഠി തന്നെ ആക്രമിച്ചെന്നും അതിനു പ്രതികാരം ചെയ്യാനാണു കത്തിയുമായെത്തിയതെന്നും വിദ്യാര്‍ഥി അറിയിച്ചു.
ഇതോടെ, ആക്രമിച്ച കുട്ടിയെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നു 3 വിദ്യാര്‍ഥികളെയും പൊലീസിനു കൈമാറുകയായിരുന്നു. ഇവരെ ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. കഴിഞ്ഞ മാസം, 3 സ്കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപികയെ ആക്രമിക്കാന്‍ സ്കൂളിലേക്ക് കത്തി കൊണ്ടുവന്നിരുന്നു.