ഐഐടി ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥി താഴെ വീണ് മരിച്ചു; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം; ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല
മുംബൈ: ഐഐടി ബോംബെയിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥി താഴെ വീണ് മരിച്ചു. സംഭവത്തില്‍ പ്രാഥമികമായി ആത്മഹത്യയെന്ന് പൊലീസ് നിഗമനം. ഡല്‍ഹി സ്വദേശിയായ രോഹിത് സിന്‍ഹ (22) ആണ് മരിച്ചത്.
ഹോസ്റ്റലിന്റെ പത്താം നിലയിലെ ടെറസില്‍നിന്നാണ് വിദ്യാര്‍ഥി താഴേക്ക് ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. താഴെ വീണ് ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോസ്റ്റല്‍ ജീവനക്കാരുടെയും സഹപാഠികളുടെയുമെല്ലാം മൊഴിയെടുത്തു തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദമോ അക്കാദമിക് സമ്മര്‍ദ്ദമോ ഉണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി അധികൃതര്‍ അറിയിച്ചു.