'ഡാ..മോനെ അതുവേണ്ട..'; ഓടുന്ന ട്രെയിനില്‍ ചെറുക്കന്റെ സാഹസം; പ്ലാറ്റ്‌ഫോമിലൂടെ പാഞ്ഞതും കൗമാരക്കാരൻ കാണിച്ചത് തീക്കളി; രക്ഷപെട്ടത് ജസ്റ്റ് മിസ്സിന്; പേടിപ്പെടുത്തി വീഡിയോ

Update: 2025-09-07 15:43 GMT

മുംബൈ: ലൈക്കുകളും കമന്റുകളും നേടുന്നതിനായി സ്വന്തം ജീവൻ അപകടത്തിലാക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നതിനിടയിൽ, ഓടുന്ന ട്രെയിനിൽ നിന്ന് തൂങ്ങി പ്ലാറ്റ്‌ഫോമിലൂടെ കാലുരസി അഭ്യാസം നടത്തിയ കൗമാരക്കാരനെ അധികൃതർ തിരിച്ചറിഞ്ഞു. രാഹുൽ കുമാർ യാദവ് എന്നയാളാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ ട്രെയിൻ യാത്ര നടത്തിയത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, മറ്റൊരു കൗമാരക്കാരൻ ഇയാൾക്കൊപ്പം നിൽക്കുന്നതും കാണാം. ദൃശ്യങ്ങൾ ഏത് സ്റ്റേഷനിൽ നിന്നാണ് പകർത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത്തരം പ്രവൃത്തികൾ ട്രെയിൻ യാത്രക്കാരക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

അല്പം കാലു തെന്നി വീണിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. ഈ ദൃശ്യങ്ങളിൽ, ട്രെയിൻ മുന്നോട്ട് പോകുമ്പോൾ യുവാവ് താഴേക്ക് തൂങ്ങിക്കിടക്കുന്നതും, ഒരു ഘട്ടത്തിൽ സമീപത്തുണ്ടായിരുന്ന സ്ത്രീയുടെ ഫോൺ തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.

Tags:    

Similar News